Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Being With Jesus

Kannur

യേ​ശു​വി​നോ​ട് കൂ​ടെ​യാ​യി​രി​ക്കു​ക എ​ന്ന​താ​ണ് പ​ര​മപ്ര​ധാ​നം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

ത​ല​ശേ​രി: മ​ത​ബോ​ധ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യെ​ല്ലാം ല​ക്ഷ്യം യേ​ശു​വി​നോ​ട് കൂ​ടെ​യാ​യി​രി​ക്കു​ക എ​ന്ന​താ​ണെ​ന്ന് ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി.

വി​ശ്വാ​സ​പ​രി​ശീ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ത്ര ന​ന്നാ​യി ന​ട​ന്നാ​ലും പ​രി​ശീ​ലി​പ്പി​ക്കു​ന്ന​വ​രും പ​രി​ശീ​ലി​ക്കു​ന്ന​വ​രും യേ​ശു​വി​നോ​ടു കൂ​ടെ​യാ​യി​രി​ക്ക​ണ​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു. ത​ല​ശേ​രി അ​തി​രൂ​പ​ത മ​ത​ബോ​ധ​ന കൗ​ൺ​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​റ്റ​ക്കെ​റ്റി​ക്ക​ൽ അ​പ്പോ​സ്ത​ലേ​റ്റ് അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി കി​ടാ​ര​ത്തി​ൽ സ്വാ​ഗ​ത​വും അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് വ​യ​ലു​ങ്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

സി​സ്റ്റ​ർ റോ​സി​ലി​യ എ​ൻ​എ​സ് നേ​തൃ​ത്വം ന​ൽ​കി. വി​കാ​രി ജ​ന​റാ​ൾ​മാ​ർ, ഫൊ​റോ​ന ഡ​യ​റ​ക്ട​ർ​മാ​ർ, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റു​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ, വി​സി​റ്റേ​ഴ്സ് പ്ര​തി​നി​ധി​ക​ൾ, സ​ന്യാ​സ​സ​ഭ​ക​ളി​ലെ പ്രൊ​വി​ൻ​ഷ്യ​ൽ​സ്, ജ​ന​റ​ൽ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Up